ഹോം › കേരളം

സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

By Metro Journal Team · 17 Nov 2026, 09:58 PM

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗുരുതരമായ സുരക്ഷാവീഴ്ച. വിമാനത്താവളത്തിനടുത്തുള്ള മുട്ടത്തറയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാതെ ഉയരത്തിൽ പ്രവർത്തിച്ച ക്രെയിൻ എയർ ട്രാഫിക് കൺട്രോൾ (ATC) റഡാറിൽ പതിഞ്ഞതിനെ തുടർന്ന് വിമാന സർവീസുകളിൽ പ്രതിസന്ധി.

​ഉയരത്തിൽ പ്രവർത്തിച്ചിരുന്ന ക്രെയിൻ റഡാറിൽ പതിഞ്ഞതോടെ സുരക്ഷാ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല.

​ഉടൻതന്നെ വിമാനത്താവള അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും, തുടർന്ന് പൊലീസ്‌ സ്ഥലത്തെത്തി ക്രെയിൻ മാറ്റാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ സാങ്കേതിക തകരാർ കാരണം ക്രെയിൻ പെട്ടെന്ന് താഴ്ത്താൻ സാധിക്കാതെ വന്നത് ആശങ്ക വർധിപ്പിച്ചു. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ താഴ്ത്തിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർ പൂന്തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police#ആശങ്ക#കരാർ#തിരുവനന്തപുരം#പൊലീസ്

ബന്ധപ്പെട്ട വാർത്തകൾ

അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനുശബരിമല തീര്‍ഥാടനം; തിരക്ക് കൂടുമ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് വര്‍ധിപ്പിക്കും: മന്ത്രി കെ മുരളീധരന്‍കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതികാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്സർക്കാരിന്‍റെ വൈദ‍്യുതി കരാറുകളിൽ കോടികളുടെ അഴിമതി; ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സിപിഎംമുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിൽ രമേശ് ചെന്നിത്തല
പൂർണ്ണ പേജ് കാണുക ›