ഹോം › കേരളം

കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതി

By Metro Journal Team · 17 Nov 2026, 06:39 PM

കരുവന്നൂർ കള്ളപ്പണക്കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നാം പ്രതിയുടെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം. എ ജെ പോൾസന്റെ ഹർജിയാണ് തള്ളിയത്. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ ബാങ്ക് അനുവദിച്ചത്. പിഎംഎൽഎ കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി. സ്വത്ത് കണ്ടുകെട്ടിയത് നീക്കാനാവില്ലെന്ന് ഹൈക്കോടതി മറുപടി നൽകി.

വ്യാജരേഖയിൽ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു. വ്യാജരേഖയിൽ സംഘടിപ്പിച്ച വായ്പ ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങുകയായിരുന്നു. 4,30,85,889 വായ്പയും പലിശയും സഹിതം തുക പോൾസൺ പിന്നീട് തിരിച്ചടച്ചു. തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്. ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകില്ല. വായ്പ തിരിച്ചടച്ചത് കുറ്റം ഇല്ലാതാക്കില്ല. അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിലും പിഎംഎൽഎ ബാധകമാകാമെന്നും ഹൈക്കോടതി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#കർണാടക#കൊച്ചി#ബാങ്ക്#മറുപടി

ബന്ധപ്പെട്ട വാർത്തകൾ

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തികാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്സർക്കാരിന്‍റെ വൈദ‍്യുതി കരാറുകളിൽ കോടികളുടെ അഴിമതി; ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സിപിഎംമുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിൽ രമേശ് ചെന്നിത്തലകൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ… ദേഹത്ത് തൊടടാ; മണ്ണന്തല രഞ്ജിത് വധക്കേസ് വിധിക്കിടെ കോടതിക്ക് മുന്നിൽ സിപിഎം – ബിജെപി സംഘർഷംആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അമ്പലപ്പുഴ നോർത്തിലും ചെന്നിത്തലയിലും രോഗം സ്ഥിരീകരിച്ചു
പൂർണ്ണ പേജ് കാണുക ›