സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗുരുതരമായ സുരക്ഷാവീഴ്ച. വിമാനത്താവളത്തിനടുത്തുള്ള മുട്ടത്തറയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാതെ ഉയരത്തിൽ പ്രവർത്തിച്ച ക്രെയിൻ എയർ ട്രാഫിക് കൺട്രോൾ (ATC) റഡാറിൽ പതിഞ്ഞതിനെ തുടർന്ന് വിമാന സർവീസുകളിൽ പ്രതിസന്ധി.
ഉയരത്തിൽ പ്രവർത്തിച്ചിരുന്ന ക്രെയിൻ റഡാറിൽ പതിഞ്ഞതോടെ സുരക്ഷാ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല.
ഉടൻതന്നെ വിമാനത്താവള അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും, തുടർന്ന് പൊലീസ് സ്ഥലത്തെത്തി ക്രെയിൻ മാറ്റാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ സാങ്കേതിക തകരാർ കാരണം ക്രെയിൻ പെട്ടെന്ന് താഴ്ത്താൻ സാധിക്കാതെ വന്നത് ആശങ്ക വർധിപ്പിച്ചു. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ താഴ്ത്തിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർ പൂന്തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സർക്കാരിന്‍റെ വൈദ‍്യുതി കരാറുകളിൽ കോടികളുടെ അഴിമതി; ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സിപിഎം

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിൽ രമേശ് ചെന്നിത്തല

കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ… ദേഹത്ത് തൊടടാ; മണ്ണന്തല രഞ്ജിത് വധക്കേസ് വിധിക്കിടെ കോടതിക്ക് മുന്നിൽ സിപിഎം – ബിജെപി സംഘർഷം

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ്; മുൻ അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ

ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി; തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ
