ഹോം › കേരളം

സർക്കാർ പരിപാടികളിൽ ഇനി കാവിക്കൊടിയേന്തിയെ ഭാരതാംബ ഉണ്ടാകില്ല; മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി ഗവർണർ

By MJ Desk · 21 Jul 2025, 03:24 PM

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം സമവായത്തിലേക്ക്. ഇന്നലെ നടന്ന മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുക്കം. കാവി കൊടിയേന്തിയെ ആർഎസ്എസ് ഭാരതാംബ ചിത്രത്തിൽ പിടിവാശി ഉപേക്ഷിക്കാനാണ് ഗവർണറുടെ തീരുമാനം എന്നറിയുന്നു. സർക്കാർ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ഉണ്ടാകില്ലെന്ന് ഗവർണർ ഉറപ്പ് നൽകി അനൗദ്യോഗിക പരിപാടികളിലും ഭാരതാംബയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. ചിത്രം വന്നതിൽ ഗൂഢാലോചനയില്ലെന്നും ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞു. സർക്കാർ പട്ടിക പ്രകാരം വൈസ് ചാൻസലർമാരെ നിയമിക്കും. ഭാരതാംബ ചിത്ര പ്രശ്‌നം വഷളാക്കിയത് മന്ത്രി ശിവൻകുട്ടിയാണെന്ന പരാതി ഗവർണർ മുഖ്യമന്ത്രിയോട് ഉന്നയിച്ചു. കൃഷി മന്ത്രി പി പ്രസാദിന്റെ ഇടപെടൽ മാന്യമായിരുന്നുവെന്നും ഗവർണർ പറഞ്ഞു. കേരളാ യൂണിവേഴ്‌സിറ്റി തർക്കത്തിൽ ഇടപെടില്ലെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›