ഹോം › കേരളം

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

By Metro Journal Team · 14 Nov 2026, 07:01 PM

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാകുന്നത് പരിഗണിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൗമാരക്കാരിൽ വർധിച്ചുവരുന്ന അക്രമവാസന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോൾ ശക്തമായ നിയമത്തിലൂടെ ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ ആവശ്യമായ നടപടികൾ എടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പ്രതികരിച്ചു.

സമീപക്കാലത്ത് 16 മുതൽ 18 വരെയുള്ളവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർണായക നിർദേശം. 16 വയസിൽ കുട്ടികൾക്ക് പക്വതവരുന്നതായി നിലവിലെ സാഹചര്യം കാണിക്കുന്നു. അതിനാൽ തന്നെ ജുവൈനൽ കേസുകളിലെ പ്രായപരിധി 18 ൽ നിന്ന് 16 ആക്കുന്നത് നിയമ നിർമാണ സഭകൾ പരിഗണിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്.

23 ന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന ഹർ‍ജി പരിഗണിച്ചപ്പോഴാണ് നിർദേശം. ചേരാനല്ലൂരിലെ അപകടം, തിരുവനന്തപുരത്തെ കൊലപാതകം, കരുവാറ്റ കൊലപാതകം ഈ കേസുകളിൽ എല്ലാം 17 വയസുകാരാണ് നിയമവുമായി സംഘർഷത്തിൽ ഏർപ്പെട്ടവർ. ഈ പശ്ചാത്തലത്തിൽ ഹൈക്കോടതി നീരിക്ഷണം പുതിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#high court#murder#നടപടി#പുതിയ#മദ്യം

ബന്ധപ്പെട്ട വാർത്തകൾ

മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കടുവ; ഗർഭിണിയായ പശു ആക്രമിച്ച് കൊന്നു: തൊഴിലാളികൾ ഭീതിയിൽസ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻസംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതിഅഞ്ച് ദിവസം സാവകാശം ചോദിച്ചിട്ടും ബാങ്ക് വഴങ്ങിയില്ല; മൃതദേഹവുമായി പ്രതിഷേധത്തിനൊരുങ്ങി ബന്ധുക്കൾശബരിമല പ്രസാദവും അരവണയും ഇനി സ്പീഡ് പോസ്റ്റ് വഴി വീടുകളിലേക്ക്; സന്നിധാനത്ത് പ്രത്യേക കൗണ്ടർബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾ
പൂർണ്ണ പേജ് കാണുക ›