ഹോം › കേരളം

ആലുവയിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു; സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് പ്രതി

By MJ Desk · 21 Jul 2025, 08:17 AM

ആലുവയിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കഴുത്തിൽ ഷാൾ കുരുക്കിയാണ് കൊല നടന്നത്. തുടർന്ന് ഇയാൾ സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ചു. ആലുവ തായിസ് ടെകസ്‌റ്റൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ് അർധരാത്രിയോടെ കൊലപാതകം നടന്നത്. ഇന്നലെ യുവാവാണ് ലോഡ്ജിൽ ആദ്യം എത്തിയത്. പിന്നാലെ യുവതിയും എത്തി. ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് യുവാവ് പറയുന്നത്. കൊലപാതകശേഷം യുവാവ് തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് മൃതദേഹം കാണിച്ചു. സുഹൃത്തുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›