ഹോം › കേരളം

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; പിന്നിൽ ബസ് വന്നിടിച്ച് യുവാവിന് ദാരുണാന്ത്യം

By MJ Desk · 19 Jul 2025, 10:55 AM

തൃശ്ശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ അയ്യന്തോളിലാണ് സംഭവം. ലാലൂർ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. ബാങ്ക് ജീവനക്കാരനാണ് ആബേൽ ബൈക്ക് വെട്ടിച്ചതോടെ ബസ് വന്നിടിക്കുകായയിരുന്നു. ബസിനടിയിൽപ്പെട്ടാണ് ആബേൽ മരിച്ചത്. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ് ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മൂന്ന് മാസം മുമ്പ് സമാനമായ സാഹചര്യത്തിൽ സ്‌കൂട്ടർ യാത്രികനായ യുവാവും ഇവിടെ മരിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›