ഹോം › ദേശീയം

കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, ഇരു സഭകളിലും പ്രതിപക്ഷ ബഹളം

By MJ Desk · 28 Jul 2025, 12:30 PM

ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്റിലെ ഇരുസഭകളിലും പ്രതിഷേധം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കേരളത്തിലെ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ബഹളത്തെ തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് ഒരു മണി വരെ നിർത്തിവെച്ചു ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനും രാജ്യസഭയിൽ ചർച്ചക്കുമാണ് കേരളാ എംപിമാർ നോട്ടീസ് നൽകിയത്. കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എംപിമാർ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രണ്ട് സഭകളിലും അധ്യക്ഷൻമാർ ആവശ്യം അംഗീകരിച്ചില്ല ഇതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. ഇടത് എംപിമാർ പ്രത്യേകമാണ് പ്രതിഷേധിച്ചത്. വെള്ളിയാഴ്ചയാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തിസ്ഗഢിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›