ഹോം › ദേശീയം

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

By Metro Journal Team · 14 Nov 2026, 12:45 PM

ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥിരം നുണയനാണെന്ന് ബിജെപി. തന്‍റെ ഫോൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോർത്തുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

ഓരോ ദിവസവും നുണയോ വ‍്യാജ വാർത്തയോ പ്രരിപ്പിക്കാതെ രാഹുൽ ഗാന്ധിക്ക് ജീവിക്കാൻ സാധിക്കില്ലെന്ന് ബിജെപി വക്തമാവ് തുഹിൻ‌ സിൻഹ പറഞ്ഞു. രാഹുൽ‌ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ബിജെപി പറയുന്നത്.

രാഹുലിന്‍റെ ഫോൺ ചോർത്താൻ ആർക്കും താത്പര‍്യമില്ലെന്നും എന്തിലെങ്കിലും താത്പര‍്യമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ തലച്ചോറ് ഓരോ ദിവസവും നുണകളെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ വേണ്ടിയായിരിക്കുമെന്നും കേരള ബിജെപി അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമ‍യം, ഇൻസ്റ്റഗ്രാമിൽ‌ ആസ്ക് മി സെഷനിലും എക്സിൽ പങ്കുവച്ച വിഡിയോയിലുമാണ് രാഹുൽ ഗാന്ധി മോദിക്കെതിരേ രംഗത്തെത്തിയത്. മോദിക്കെതിരേയുള്ള ആരോപണങ്ങൾക്കുള്ള തെളിവുകൾ തന്‍റെ ഫോണിലുണ്ടെന്നും പ്രധാനമന്ത്രി ഫോൺ ചോർത്തുന്നുവെന്നുമായിരുന്നു ആരോപണം.

‘പ്രധാനമന്ത്രിക്ക് ഇക്കാര‍്യം അറിയാം, കാരണം അദ്ദേഹം ഫോൺ ചോർത്തുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് സംവാദത്തിന് തയാറാകുന്ന ദിവസം ആരാണ് ദേശഭക്തരെന്നും ആരാണ് ദേശവിരുദ്ധരെന്നും എത്ര നാളുകളായി അവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും എല്ലാവർക്കും മനസിലാകും’. രാഹുൽ എക്സിൽ കുറിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#delhi#narendra modi#rahul gandhi#ന്യൂഡൽഹി#മോദി

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›