ഹോം › ദേശീയം

ഒഡീഷയിലെ പുരിയിൽ 15 വയസുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഗുരുതര പരുക്ക്

By MJ Desk · 19 Jul 2025, 03:07 PM

ഒഡീഷയിലെ പുരിയിൽ 15കാരിയെ മൂന്ന് യുവാക്കൾ ചേർന്ന് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഭുവനേശ്വർ എയിംസിൽ ചികിത്സയിലാണ്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. ഭാർഗവി നദിക്ക് സമീപം വിജനമായ പ്രദേശത്ത് മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ തടഞ്ഞു നിർത്തിയ ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം മൂന്ന് പേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാർ ഓടിക്കൂടിയാണ് പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് എയിംസിലും എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›