ഹോം › ദേശീയം

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ; കോടതിക്ക് മുന്നിൽ പ്രതിഷേധം

By MJ Desk · 30 Jul 2025, 12:20 PM

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പ്രതിഷേധം. കോടതിക്ക് മുന്നിലാണ് ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഛത്തിസ്ഗഢിലെ സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയാണ്. ഇതിനിടെയാണ് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി തീവ്രഹിന്ദു സംഘടന എത്തിയത്. ജ്യോതി ശർമയടക്കമുള്ളവരാണ് മുദ്രവാക്യം വിളികളുമായി കോടതിക്ക് മുന്നിലെത്തിയത്. ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു കന്യാസ്ത്രീകളെ മർദിച്ചതും ആൾക്കൂട്ട വിചാരണക്ക് വിധേയമാക്കിയതും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›