ഹോം › ദേശീയം

ബെറ്റിംഗ് ആപ്പ് സാമ്പത്തിക തട്ടിപ്പ്: സുരേഷ് റെയ്‌ന ഇ ഡി ഓഫീസിൽ ഹാജരായി

By MJ Desk · 13 Aug 2025, 02:57 PM

ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ഇഡിക്ക് മുന്നിൽ ഹാജരായി. ന്യൂഡൽഹിയിലെ ഇഡി ഓഫീസിലാണ് റെയ്‌ന ചോദ്യം ചെയ്യലിന് ഹാജരായത്. നിയമവിരുദ്ധമായ ബെറ്റിംഗ് ആപ്പുകൾക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌നക്ക് ഇഡി സമൻസ് അയച്ചത് ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം റെയ്‌നയുടെ മൊഴി രേഖപ്പെടുത്തും. നിയമവിരുദ്ധ ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകളാണ് ഇഡി അന്വേഷിക്കുന്നത്. ഈ ആപ്പുകൾ വഴി സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് ആരോപണം ആപ്പ് പ്രമോട്ട് ചെയ്യുന്നതിനായി പരസ്യത്തിൽ അഭിനയിച്ചുവെന്ന പേരിലാണ് റെയ്‌നയെ ചോദ്യം ചെയ്യുന്നത്. റെയ്‌നയെ കൂടാതെ മറ്റ് ചില ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഇഡിയുടെ നിരീക്ഷണത്തിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›