ഹോം › ദേശീയം

പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി നയരൂപീകരണ യോഗം ചേർന്ന് ബിജെപി

By Metro Journal Team · 29 Nov 2026, 09:26 PM

നവംബർ 30ന് ചേരുന്ന പ്രത‍്യേക പാർലമെന്‍റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ സാഹചര‍്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ നയരൂപീകരണ യോഗം ചേർന്നിരിക്കുകയാണ് ബിജെപി. തിങ്കളാഴ്ച സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കുകയാണ് ലക്ഷ‍്യം.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ജെ.പി. നഡ്ഡ, ബിജെപി ദേശീയ അധ‍്യക്ഷൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിജെപി പാർലമെന്‍ററി പാർട്ടി എക്സിക‍്യൂട്ടീവ് കമമിറ്റിയുമായി മികച്ച കൂടിക്കാഴ്ച നടത്തിയെന്നും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നുവെന്നും മോദി എക്സിൽ കുറിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വരാനിരിക്കുന്ന സമ്മേളനത്തെ പറ്റി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര മന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾക്ക് അത്താഴവിരുന്നൊരുക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#central govt#delhi#narendra modi#ന്യൂഡൽഹി#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യ സഖ്യത്തിന് തിരിച്ചടി; ഡിഎംകെയുടെ നിലപാടിൽ മാറ്റമില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച പരാജയംമണ്ഡല പുനർനിർണയ ബിൽ പാസായാൽ ബിജെപിയെ വോട്ടിലൂടെ പുറത്താക്കാനാകില്ല; ഗുരുതര ആരോപണവുമായി സിജെപി‘കുറെ പേർ വെറുതെ കൈയടിക്കാൻ മാത്രം വരും’; മണ്ഡല പുനർനിർണയ ബില്ലിനെ പരിഹസിച്ച് ശശി തരൂർ20 വിമത തൃണമൂൽ എംപിമാർക്ക് പാർലമെന്റിൽ വോട്ടുചെയ്യാൻ വിലക്കേർപ്പെടുത്തണം; സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് അഭിഷേക് ബാനർജിമണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?കുതിച്ചുയരുന്ന വില, നിശ്ചലമായ വേതനം; കുടുംബ ബജറ്റുകൾ താളംതെറ്റുന്നു
പൂർണ്ണ പേജ് കാണുക ›