ഹോം › കേരളം

മരണം വരെയും കോൺഗ്രസുകാരൻ; നാളെ പാർലമെന്റിൽ എത്തും: കെ. സുധാകരൻ എംപി

By Metro Journal Team · 29 Nov 2026, 11:29 PM

സ്വർണ്ണക്കൊട്ടാരം തന്നാൽ പോലും മരണം വരെ കോൺഗ്രസ് പ്രവർത്തകനായി പോരാടുമെന്ന് കെ സുധാകരൻ എം പി. നാളെ പാർലമെന്റിൽ ഞാൻ എത്തില്ലെന്ന ചില കിംവതന്തികൾ പലയിടത്തായി ഉയർന്നു. എന്റെ വീട്ടിൽ അടക്കം ഫോൺ കോളുകൾ വന്നു. ബിജെപി തന്നെ കൊണ്ടുപോകുമെന്ന വ്യാജ പ്രചാരണങ്ങളിൽ ഒരാളും വിശ്വസിക്കരുതെന്നും കെ. സുധാകരൻ പറഞ്ഞു.

ഞാൻ ധീരനായ കോൺഗ്രസിന്റെ പടയാളിയാണ്. കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ നാളെ പാർലിമെൻ്റിൽ എത്തും. എന്ത് വിലകൊടുത്തും തന്റെ ജീവൻ കൊടുത്താണെങ്കിൽ പോലും പ്രസ്ഥനത്തെ നിലനിർത്തും. എന്നും പാർട്ടിക്കൊപ്പം താൻ ഉണ്ട് സ്വർണ്ണക്കൊട്ടാരം തന്നാൽ പോലും താൻ മരണം വരെ കോൺഗ്രസുകാരൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെ സുധാകരൻ എം പി ദുബൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു. മകനും, ഭാര്യയ്ക്കും ഒപ്പം പുലർച്ചെ 2.10 ന് ഡൽഹിയിലെത്തും. സുധാകരന്റെ ചികിത്സാചെലവ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കെ സി വേണുഗോപാൽ ബന്ധുക്കളെ അറിയിച്ചു. തന്റെ ആരോഗ്യം തൃപ്തികരമാണെന്നും ഒന്നരമാസം മുൻപ് അപ്പോയിന്റ്മെന്റ് എടുത്തതാണ് അതുകൊണ്ട് മാത്രമാണ് ദുബൈയിലേക്ക് വരേണ്ടി വന്നതെന്നും കെ സുധാകരൻ പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#congress#death#delhi#Dubai#k sudhakaran

ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; തമിഴ്നാട്ടിൽ ബിജെപി സർക്കാരായിരുന്നുവെങ്കിൽ തടയാൻ കഴിയുമായിരുന്നോയെന്ന് യോഗിഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചുഅപകടത്തിൽ പരിക്കേറ്റ് 12 ദിവസം ആശുപത്രിയിൽ; കുടുംബം വിവരമറിഞ്ഞത് മരണശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണംഎസ്എംഎ ബാധിതരായ കുട്ടികള്‍ക്കായുള്ള ധനസഹായം 40 കോടിയിലേക്ക് അടുക്കുന്നു; ഇനി വേണ്ടത് 10 കോടിഇന്ന് ഡൽഹിയിലേക്ക് മടങ്ങുമോ? കെ. സുധാകരനെ കാണാൻ ഒടുവിൽ കുടുംബത്തിന് അനുമതി; ഡിസ്ചാർജ് ചെയ്യാൻ നീക്കംതൃശൂരിൽ 26കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അയൽവീട്ടിലെ ടെറസിൽ
പൂർണ്ണ പേജ് കാണുക ›