ഹോം › ദേശീയം

ബിജെപിയുടേത് വാഷിംഗ് മെഷീൻ രാഷ്ട്രീയം; കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ

By Metro Desk · 01 Jul 2026, 01:10 PM

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിയുടേത് ശുദ്ധമായ ‘വാഷിംഗ് മെഷീൻ’ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാർട്ടികളെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

​അഴിമതി ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ അവർ വിശുദ്ധരായി മാറുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കേന്ദ്ര ഏജൻസികളെ കാണിച്ച് ഭയപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ ഇത്തരം അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളെയും ഭീഷണികളെയും ജനം തിരിച്ചറിയുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›