ധർമസ്ഥലയിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന. പതിമൂന്നാം പോയിന്റിലും മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. മന്ത്രിസഭയിൽ ആലോചിച്ച് ഉചിത തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. റഡാർ പരിശോധനയിലും കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ എസ് ഐ ടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പരഞ്ഞു. നിയമസഭയിലാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണ തലവനെ ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ 13ാം നമ്പർ പോയിന്റിലാണ് ഇന്നലെ പരിശോധന നടത്തിയത്.
ധർമസ്ഥല കൂട്ടക്കൊലക്കേസ്: 13ാം പോയിന്റിലും മൃതദേഹങ്ങൾ ലഭിച്ചില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin