ഹോം › ദേശീയം

കർണാടക മുരുഡേശ്വറിൽ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു

By MJ Desk · 12 Dec 2024, 10:28 AM

കർണാടക മുരുഡേശ്വറിൽ നാല് സ്‌കൂൾ വിദ്യാർഥിനികൾമുങ്ങിമരിച്ചു. സ്‌കൂൾ വിനോദയാത്ര സംഘത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കോലാർ മുളബാഗിലു മൊറാൾജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. 15 വയസ്സുള്ള കുട്ടികളാണ് ഇവരെല്ലാവരും 46 വിദ്യാർഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് മുരുഡേശ്വറിലേക്ക് പോയത്. വൈകുന്നേരം അഞ്ചരയോടെയാണ് അധ്യാപകരും വിദ്യാർഥികളും ബീച്ചിലേക്ക് എത്തിയത്. ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് അവഗണിച്ച് കുട്ടികൾ കടലിൽ ഇറങ്ങുകയായിരുന്നു ഏഴ് വിദ്യാർഥിനികളാണ് കടലിൽ മുങ്ങിപ്പോയത്. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും മൂന്ന് പേരുടെ മൃതദേഹം ഇന്നലെയും ലഭിച്ചു. മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›