ഹോം › ദേശീയം

സ്വർണക്കടത്ത്: കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവുശിക്ഷ

By MJ Desk · 17 Jul 2025, 03:50 PM

സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവുശിക്ഷ. രന്യക്കൊപ്പം പ്രതികളായ തരുൺ കൊണ്ടരു രാജു, സാഹിൽ ജെയിൻ എന്നിവർക്കും ഓരോ വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു വർഷത്തെ ശിക്ഷാകാലയളവിൽ മൂന്ന് പേർക്കും ജാമ്യത്തിനുള്ള അവകാശമുണ്ടായിരിക്കില്ല നേരത്തെ നിശ്ചിതസമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡിആർഐ പരാജയപ്പെട്ടതിനെ തുടർന്ന് മെയ് 20ന് രന്യക്കും തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കോഫെപോസ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ തുടരുന്നതിനാൽ രന്യ കസ്റ്റഡിയിൽ തന്നെയായിരുന്നു കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ ദത്ത് പുത്രിയാണ് രന്യ. 12.56 കോടി രൂപയുടെ 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാർച്ച് 3ന് ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ പിടിയിലാകുന്നത്. അടുത്തിടെ ഇഡി നടിയുടെ 34 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›