ഹോം › ദേശീയം

ബംഗളൂരുവിൽ ഗുണ്ട കൊല്ലപ്പെട്ട സംഭവം; മുൻ മന്ത്രി ബൈരതി ബസവരാജിനെയും പ്രതി ചേർത്തു

By MJ Desk · 16 Jul 2025, 12:20 PM

ബംഗളൂരുവിൽ ഗുണ്ട കൊല്ലപ്പെട്ട സംഭവത്തിൽ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെയും പോലീസ് പ്രതി ചേർത്തു. കെആർ പുര എംഎൽഎയാണ് ബൈരജി ബസവരാജ്. അൾസൂരിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് ഗുണ്ടയായ ശിവകുമാറിനെ(46) ഒരു സംഘം വെട്ടിക്കൊന്നത്. ഭൂമാഫിയ തർക്കത്തെ തുടർന്ന് ബൈരതിയുടെ ഗുണ്ടകൾ തന്നെ ഭീഷണിപ്പെടുത്തുന്നതായി ശിവകുമാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ അക്രമി സംഘം വടിവാൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു ശിവകുമാറിനെ റോഡിലേക്ക് പിടിച്ചിറക്കിയാണ് വെട്ടിയത്. ശരീര ഭാഗങ്ങൾ പലതും ചിതറിയ നിലയിലാണ്. ശിവകുമാറിനെതിരെ 11 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›