ഹോം › ദേശീയം

ഹൈദരാബാദിൽ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

By MJ Desk · 26 Jul 2025, 10:49 AM

ഹൈദരാബാദ് അബ്ദുല്ലപുർമെട്ടിൽ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ശ്രീനുവെന്ന 50കാരനാണ് 35കാരിയായ ഭാര്യ സമ്മക്കയെ കുത്തിക്കൊന്നത്. ശ്രീനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം കുറച്ചുനാളായി ശ്രീനുവും സമ്മക്കയും അകന്ന് കഴിയുകയായിരുന്നു. രാജേശ്വരിയുടെ മകളുടെ പിറന്നാളിന് ഇരുവരെയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെയാണ് ശ്രീനു സമ്മക്കയെ കുത്തിക്കൊന്നത്. പിറന്നാൾ കേക്ക് മുറിക്കുന്നതിനിടെ വീഡിയോ എടുക്കുകയായിരുന്ന സമ്മക്കയുടെ കഴുത്തിൽ ശ്രീനു കുത്തുകയായിരുന്നു. സമ്മക്കയുടെ കഴുത്തിൽ മൂന്ന് കുത്തുകളേറ്റു. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›