ഹോം › ദേശീയം

ജമ്മു കാശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റം; തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു

By MJ Desk · 13 Aug 2025, 05:16 PM

ജമ്മു കാശ്മീരിലെ ബാരമുല്ലയിൽ നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ശിപായ് ബനോത് കുമാറാണ് വീരമൃത്യു വരിച്ച ഒരു സൈനികൻ. രണ്ടാമത്തെയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് സൈനികർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്ന് രാവിലെ വരെ നീണ്ടു. നിയന്ത്രണരേഖയോട് ചേർന്ന ബാരാമുല്ലയിലെ ഉറി സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാൻ പാക് ബോർഡർ ആക്ഷൻ ടീം ഉറിയിലെ ഫോർവേർഡ് പോസ്റ്റിന് നേർക്ക് തുടർച്ചയായി വെടിവെപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഭീകരവാദികൾക്കെതിരെ ഓപറേഷൻ അഖാൽ എന്ന പേരിൽ സൈനിക നടപടി തുടരുന്നതിനിടെയാണ് കാശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ഓപറേഷൻ അഖാൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›