ഹോം › ദേശീയം

ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

By Metro Journal Team · 25 Nov 2026, 08:21 PM

കോൺഗ്രസുമായി ചർച്ച നടത്തി മെറ്റ. കോണ്‍ഗ്രസ് സമൂഹ മാധ്യമ വിഭാഗവും മെറ്റ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മെറ്റ മറുപടി നൽകി. നയങ്ങള്‍ സുതാര്യം. കോണ്‍ഗ്രസിന്‍റെ പോസ്റ്റുകള്‍ മെറ്റ നിയന്ത്രിക്കുന്നുവെന്ന ആരോപണത്തിലായിരുന്നു ചര്‍ച്ച. നേരത്തെ ഫേസ്ബുക്കിന്റെയും ഇൻസ്റ്റ​ഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺ​ഗ്രസ് തീരുമാനിച്ചിരുന്നു.

കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മെറ്റയുടെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരായ അമൻ ജെയിനും നതാഷ ജോഗും പങ്കെടുത്തു. കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പക്ഷപാതമുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആരോപണം. ബിജെപിക്ക് അനുകൂലമായ സമീപനമാണ് മെറ്റ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

എന്നാൽ രാഷ്ട്രീയ പാർട്ടികളോട് പക്ഷപാതമില്ലെന്നും ഇന്ത്യയിലെ നിയമങ്ങൾക്കും കമ്പനിയുടെ ഉള്ളടക്ക നിയന്ത്രണ നയങ്ങൾക്കും അനുസരിച്ചാണ് നടപടികളെന്നും മെറ്റ വിശദീകരിച്ചു. എഐ ഉപയോഗിച്ച് നിർമിച്ച ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്തത് കമ്പനിയുടെ നയങ്ങളുടെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺ​ഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം. മധ്യപ്രദേശ് യൂത്ത് കോൺ​ഗ്രസിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും റദ്ദാക്കിയെന്ന് യൂത്ത് കോൺ​ഗ്രസ് പരാതിപ്പെട്ടു. ബംഗാളിൽ നിന്ന് പദയാത്ര നടത്തി ദില്ലിയിലെത്തി രാഹുൽ ​ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും മെറ്റ നീക്കം ചെയ്തെന്നും ഇതൊക്കെ എന്തിനെന്ന് വ്യക്തമാക്കണമെന്നും ഐവൈസി അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.

ഡൽഹിയിലും ​ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗിനെ ‘മാർക്ക് ബിജെപി ബ‌ർ​ഗ്’ എന്ന് കളിയാക്കി ബാനറുകൾ പ്രദർശിപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ​ആർഎസ്എസിൻ്റെ ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രമായിരുന്നു ബാനറുകളിൽ ഉണ്ടായിരുന്നത്. നേരത്തെ ​ഗുരു​ഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെറ്റ ആസ്ഥാനത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#congress#delhi#mumbai#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രംസമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറംശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യംശബരിമലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പ്രവേശനം വേണം; ഹർജി പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതിരാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›