ഹോം › ലോകം

യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യ

By Metro Journal Team · 25 Nov 2026, 08:35 PM

യൂട്യൂബിലൂടെ പ്രചരിക്കുന്ന ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി മലേഷ്യ. 146 മില്യൺ ഡോളറിന് (ഏകദേശം 600 ദശലക്ഷം മലേഷ്യൻ റിംഗിറ്റ്) നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷനാണ് രണ്ട് കേസുകൾ ഫയൽ ചെയ്തത്.

ഓൺലൈൻ തട്ടിപ്പുകൾ, വഞ്ചനാപരമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിൽ യൂട്യൂബ് മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പ്രധാന ആരോപണം. കൂടാതെ, മലേഷ്യൻ ബ്ലോഗർ വാൻ മുഹമ്മദ് അസ്രി വാൻ ഡെറിസിന്റെ വീഡിയോകൾ കോടതി വിലക്കുണ്ടായിട്ടും വീണ്ടും പ്രചരിച്ചുവെന്നും കമ്മീഷൻ ആരോപിക്കുന്നു.

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ 28 വരെ 74,703 പരാതികൾ യൂട്യൂബിന് കൈമാറിയതായി കമ്മീഷൻ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളായിരുന്നു.

50,000-ത്തിലധികം ഹാനികരമായ ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചെലവഴിക്കേണ്ടിവന്ന സാമ്പത്തികവും മാനവവിഭവശേഷിയുമായ ചെലവുകൾ തിരിച്ചുപിടിക്കുകയാണ് നഷ്ടപരിഹാര ഹർജികളുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കേസുകളോട് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മലേഷ്യയിൽ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് ഗൂഗിളിനെതിരെ നിയമനടപടി ഉണ്ടായിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#കോടതി#ക്വാലാലംപൂർ#ഗൂഗിൾ#നടപടി#പ്രതി#ലക്ഷം

ബന്ധപ്പെട്ട വാർത്തകൾ

വിവാഹിതയും അമ്മയും; മിസ് യൂണിവേഴ്സ് കിരീടം നേടി ജെന്നിഫർ, ചരിത്രനേട്ടംയുക്രെയ്ൻ മാത്രമല്ല, റഷ്യയുടെ ലക്ഷ്യം; യൂറോപ്പിന് മുന്നറിയിപ്പുമായി ജർമൻ ചാൻസലർ മെർസ്ബാങ്കുകളെ കബളിപ്പിച്ചു, വ്യാപാര രഹസ്യങ്ങൾ ചോർത്തി; ചൈനീസ് ടെക് ഭീമൻ വാവെയ് കുറ്റക്കാരെന്ന് യുഎസ് കോടതിമിസ് യൂണിവേഴ്സ് 2026 കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോമിസ്സ് യൂണിവേഴ്സ്: ടോപ്പ് 12-ൽ ഇടം നേടാനാകാതെ കെസിയ ലിസ് മെജോ പുറത്ത്പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം
പൂർണ്ണ പേജ് കാണുക ›