ഹോം › ദേശീയം

ശബരിമലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പ്രവേശനം വേണം; ഹർജി പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി

By Metro Journal Team · 25 Nov 2026, 04:39 PM

ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ചെന്നൈ സ്വദേശിയും തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അംഗവുമായ അനുശ്രീയാണ് കോടതിയെ സമീപിച്ചത്.

ശബരിമല കേരളത്തിലായതിനാൽ വിഷയത്തിൽ ഇടപെടേണ്ടത് കേരള ഹൈക്കോടതിയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സമാനമായ മറ്റൊരു ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വർഷം തീർത്ഥാടനത്തിനെത്തിയ തനിക്കും മറ്റ് 15 ട്രാൻസ്‌ജെൻഡർ തീർത്ഥാടകർക്കും പമ്പയിലെ ഗണപതി ചെക്ക്‌പോസ്റ്റിന് സമീപം പ്രവേശനം നിഷേധിച്ചെന്നാണ് ഹർജിയിലെ ആരോപണം. 2022 മുതൽ ശബരിമലയിൽ ദർശനം നടത്തിവരുന്നതായും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായി പരാതി നേരിടുന്ന ഒരാൾക്ക് പൊതുതാൽപര്യ ഹർജി നൽകാനാകുമോയെന്നും കോടതി ചോദിച്ചു. തുടർന്ന് ഹർജി പിൻവലിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#sabarimala#കോടതി#ചെന്നൈ#ശബരിമല

ബന്ധപ്പെട്ട വാർത്തകൾ

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹപുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർഡൽഹി കലാപക്കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി: ഇടക്കാല ജാമ്യം പരിഗണിച്ചില്ലഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽമോദിയുടെ പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിൽ പക്ഷപാതമെന്ന് ആരോപണവുമായി അഭിജിത് ദീപ്‍കെ
പൂർണ്ണ പേജ് കാണുക ›