ഹോം › ദേശീയം

കുട്ടിയെ തട്ടിക്കൊണ്ടു പോയി 5 ലക്ഷം ആവശ്യപ്പെട്ടു; അന്വേഷണത്തിനിടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

By MJ Desk · 01 Aug 2025, 10:51 AM

ബംഗളൂരുവിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായ 13 വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങി വരവെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ട്യൂഷൻ സെന്ററിൽ നിന്ന് കൃത്യ സമയത്ത് കുട്ടി മടങ്ങിയതായി സെന്റർ ഉടമ അറിയിച്ചു. തെരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ സമീപത്തെ പാർക്കിൽ നിന്ന് ലഭിച്ചിരുന്നു ഇതിനിടെ അഞ്ച് ലക്ഷം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾക്ക് അജ്ഞാത വ്യക്തിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›