ഹോം › ദേശീയം

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏൽപ്പിക്കണമെന്ന് ലാലു പ്രസാദ് യാദവ്

By MJ Desk · 10 Dec 2024, 04:44 PM

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏൽപ്പിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ മമത ബാനർജി താത്പര്യമറിയിച്ചിരുന്നു. എന്നാൽ മമതയുടെ പരാമർശത്തിനെതിരെ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ രംഗത്തുവന്നു. മമതയുടെ നീക്കം ഇന്ത്യ സഖ്യത്തെ തകർത്ത് ബിജെപിയെ സഹായിക്കാനാണെന്ന് ഡി രാജ പറഞ്ഞു. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് സഖ്യകക്ഷികളെ തഴഞ്ഞെന്നും ഡി രാജ ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#lalu prasad yadav

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›