ഹോം › ദേശീയം

​‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്‌ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

By Metro Journal Team · 17 Nov 2026, 12:17 PM

രാജസ്ഥാനിലെ ഉദയ്പൂരിൽ വിനോദസഞ്ചാരത്തിനെത്തിയ തായ്‌ലൻഡ് സ്വദേശിനിയായ വനിതാ യൂട്യൂബറോട് അപമര്യാദയായി പെരുമാറുകയും ‘ലിപ് കിസ്’ ആവശ്യപ്പെടുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂർ സെക്ടർ-11 സ്വദേശിയായ അഫ്താബ് എന്ന ഗബ്രു ആണ് പിടിയിലായത്.

​നവംബർ 13-ന് ഉദയ്പൂർ ടൗൺ ഹാളിൽ മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിച്ച സാംസ്കാരിക മേളയ്ക്കിടെയായിരുന്നു സംഭവം. ഉദയ്പൂരിലെ വിവിധ സ്ഥലങ്ങൾ ചുറ്റിക്കാണുന്നതിനായി രണ്ട് ദിവസത്തേക്ക് യുവതി ഇയാളുടെ ഓട്ടോറിക്ഷയായിരുന്നു വാടകയ്ക്കെടുത്തിരുന്നത്. മേളയിലെ കലാപരിപാടികൾ മൊബൈൽ ഫോണിൽ പകർത്തുകയും ലൈവ് സ്ട്രീം ചെയ്യുകയും ചെയ്യുന്നതിനിടെ യുവതിയുടെ അടുത്തെത്തിയ പ്രതി, ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ആവർത്തിച്ച് ‘ലിപ് കിസ്’ ആവശ്യപ്പെടുകയുമായിരുന്നു.

​യുവതി വിസമ്മതിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിട്ടും ഇയാൾ പിന്മാറാതെ പിന്നാലെ നടന്ന് ശല്യം തുടർന്നു. ഈ ദൃശ്യങ്ങളെല്ലാം യുവതിയുടെ ക്യാമറയിൽ പതിയുകയും, നവംബർ 14-ന് അവർ ഇത് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഉദയ്പൂർ സൂരജ്പോൾ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

​വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും അന്തസ്സിനും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഉദയ്പൂർ പൊലീസ് വ്യക്തമാക്കി. അതേസമയം, ഇന്ത്യയിലെ യാത്രയ്ക്കിടെ താൻ കണ്ടുമുട്ടിയ ഭൂരിഭാഗം ആളുകളും വളരെ സ്നേഹത്തോടെയും സഹായമനസ്സോടെയുമാണ് പെരുമാറിയതെന്നും ഒരാളുടെ മോശം പ്രവൃത്തി കൊണ്ട് ഒരു രാജ്യത്തെ മുഴുവൻ വിലയിരുത്താനാവില്ലെന്നും യുവതി പിന്നീട് പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#police#ഇന്ത്യ#ഉദയ്പൂർ#നടപടി#യാത്ര

ബന്ധപ്പെട്ട വാർത്തകൾ

ആന്ധ്രയിൽ ഒഎൻജിസി വാതകക്കിണറിൽ വൻ ചോർച്ച; 800 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിഡൽഹിയിൽ വീട് തകർന്നുവീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; എട്ടോളം പേരെ രക്ഷപ്പെടുത്തിഉത്സവത്തിന് പോയ പെൺകുട്ടികളെ വനത്തിനുള്ളിൽ എത്തിച്ച് പീഡിപ്പിച്ചു; ഝാർഖണ്ഡിൽ നാലുപേർ പിടിയിൽഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടുപ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കംകശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു
പൂർണ്ണ പേജ് കാണുക ›