ഹോം › ദേശീയം

ആന്ധ്രയിൽ ഒഎൻജിസി വാതകക്കിണറിൽ വൻ ചോർച്ച; 800 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

By Metro Journal Team · 17 Nov 2026, 01:26 PM

ആന്ധ്രപ്രദേശിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിൽ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ഒഎൻജിസി) വാതകക്കിണറിൽ വൻ ചോർച്ച. ഇതേ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 800 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഒഎൻജിസി വാതകച്ചോർച്ചയാണിത്.

ദേശീയപാത 216ന് സമീപം ഗെഡ്ഡാഡ ഗ്രാമത്തിലെ വാതകക്കിണറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. ഇതോടെ ചോർച്ച നിയന്ത്രിക്കുന്നതിനായി വെള്ളം ഉപയോഗിച്ച് പ്രതിരോധ സംവിധാനം ഒരുക്കുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് ഒഎൻജിസി അധികൃതർ അറിയിച്ചു.

വാതകച്ചോർച്ചയുണ്ടായ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 400 മുതൽ 500 വരെ വീടുകളിലെ താമസക്കാരെയാണ് ഒഴിപ്പിച്ചതെന്ന് ജില്ലാ കലക്റ്റർ മഹേഷ് കുമാർ രവിരാല അറിയിച്ചു. മുൻകരുതലിന്‍റെ ഭാഗമായി വൈദ്യുത ഉപകരണങ്ങൾ, ലൈറ്റുകൾ, ഗ്യാസ് സ്റ്റൗ എന്നിവ ഉപയോഗിക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒഴിപ്പിച്ചവർക്കുള്ള ഭക്ഷണം ജില്ലാ ഭരണകൂടം ഒരുക്കും.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കലക്റ്റർ പറഞ്ഞു. വൈകിട്ടോടെ ചോർച്ച അടയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ജനുവരിയിൽ ജില്ലയിൽ മൊറി ഗ്രാമത്തിലെ വാതകക്കിണറിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് അഞ്ച് ദിവസത്തോളം തീ പടർന്നിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ ഒഎൻജിസിയുടെ വാതകച്ചോർച്ച സംഭവങ്ങൾ ആവർത്തിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#അമരാവതി#ഉപകരണങ്ങൾ#ഒഎൻജിസി#ചോർച്ച#ജില്ല#ജില്ലയിൽ

ബന്ധപ്പെട്ട വാർത്തകൾ

മധുര തനിഷ്ക് ജ്വല്ലറി കവർച്ച: നഷ്ടമായത് കോടികൾ വിലമതിക്കുന്ന 15 കിലോ സ്വർണവും 3 കിലോ വജ്രാഭരണങ്ങളും​‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്‌ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടുപ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കംകശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചുതേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ
പൂർണ്ണ പേജ് കാണുക ›