ഹോം › ദേശീയം

ബാപട്ലയിൽ കരിങ്കൽ ക്വാറിയിൽ വൻ അപകടം; ആറ് തൊഴിലാളികൾ മരിച്ചു

By News Desk · 03 Aug 2025, 01:11 PM

ആന്ധ്രാപ്രദേശ്: ബാപട്ല ജില്ലയിലെ ബല്ലികുറവയ്ക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിൽ പാറയിടിഞ്ഞ് ആറ് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച പതിവ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്വാറിയിലെ വലിയ പാറക്കൂട്ടം തൊഴിലാളികളുടെ മേലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം നടന്നയുടൻ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസമയത്ത് ക്വാറിയിൽ ഏകദേശം 16 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ടവരെല്ലാം ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളികളാണെന്നാണ് സൂചന.   മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്വാറിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›