ഹോം › ദേശീയം

താനെയിലെ സ്‌കൂളിൽ നടന്ന ആർത്തവ പരിശോധന; പ്രിൻസിപ്പാളും അറ്റൻഡന്റും അറസ്റ്റിൽ

By MJ Desk · 10 Jul 2025, 10:31 AM

മഹാരാഷ്ട്രയിലെ സ്‌കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പാളും അറ്റൻഡന്റും അറസ്റ്റിൽ. താനെ ഷാപൂരിലെ ആർഎസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകർക്കെതിരെയും കേസെടുത്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് പോലീസ് നടപടി. ശുചിമുറിയിൽ രക്തക്കറ കണ്ടതോടെയാണ് വിദ്യാർഥിനികളെ പരിശോധിച്ചത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥിനികളെയാണ് പരിശോധനക്ക് വിധേയമാക്കിയത് ചൊവ്വാഴ്ചയാണ് സ്‌കൂൾ ജീവനക്കാർ ശുചിമുറിയിൽ രക്തക്കറ കണ്ടത്. ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായി പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ശുചിമുറിയിലേക്ക് കൊണ്ടുപോയി വിവസ്ത്രരാക്കി പരിശോധിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›