ഹോം › ദേശീയം

ഓപറേഷൻ സിന്ദൂർ: ഇന്ത്യക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല, ഒരു ജനൽ ചില്ല് തകർന്നതിന്റെ ചിത്രമെങ്കിലും കാണിക്കാനാകുമോയെന്ന് അജിത് ഡോവൽ

By MJ Desk · 11 Jul 2025, 02:51 PM

ഓപറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളും ഇന്ത്യൻ സൈന്യം ആക്രമിച്ചു. പാക്കിസ്ഥാൻ അത് ചെയ്തു, ഇത് ചെയ്തു എന്ന് പറയുന്ന വിദേശ മാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങളുടെ തെളിവ് കൊണ്ടുവരാൻ ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിലാണ് അജിത് ഡോവലിന്റെ പ്രതികരണം. പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഒരു ജനൽ ചില്ല് തകർന്നതിന്റെ ചിത്രമെങ്കിലും കാണിച്ച് തരാനാകുമോയെന്ന് ഡോവൽ ചോദിച്ചു ഇന്ത്യക്ക് അവർ കനത്ത നാശം വിതച്ചെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തു വിടാനാകുമോ. പാക്കിസ്ഥാന്റെ തീവ്രവാദ താവളങ്ങളിൽ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക് വ്യോമത്താവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടക്കാനും ഇന്ത്യൻ സേനക്ക് സാധിച്ചെന്നും ഡോവൽ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›