ഹോം › ദേശീയം

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

By Metro Journal Team · 13 Nov 2026, 04:03 PM

ഗുവാഹത്തി: പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും കൊണ്ട് മാത്രം ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സാധിക്കില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. രേഖകൾ നൽകിയതിന് ആധാരമായ ഔദ്യോഗിക വിവരങ്ങൾ കൂടി ഹാജരാക്കിയാൽ മാത്രമേ അവ പൗരത്വത്തിനോ കുടുംബബന്ധം തെളിയിക്കാനോ ഉപയോഗിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

ദരംഗ് സ്വദേശിയായ കുൽച്ചൻ ബീഗത്തെ വിദേശിയെന്ന് പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഇതിനെതിരേ അവർ സമർപ്പിച്ച ഹർജിയും കോടതി തള്ളി.

1971 മാർച്ച് 25ന് ശേഷം ഇന്ത്യയിലെത്തിയ വിദേശിയാണെന്ന് ചൂണ്ടിക്കാട്ടി 2018ൽ മംഗൽദായിയിലെ ഫോറിനേഴ്സ് ട്രൈബ്യൂണലാണ് കുൽച്ചൻ ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചത്. ഇതിനെതിരായ ഹർജി പരിഗണിച്ച ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫൂക്കൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഹർജിക്കാരി ആശ്രയിച്ച രേഖകളായ പിതാവിന്‍റെ പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, സ്വന്തം വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ പൗരത്വമോ മാതാപിതാക്കളുമായുള്ള കുടുംബബന്ധമോ തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.

പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ഔദ്യോഗിക അന്വേഷണങ്ങളില്ലാതെ വ്യക്തികൾ സ്വയം അപേക്ഷിച്ച് നേടുന്ന രേഖകളാണെന്ന് വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. ഇവ അനുവദിക്കുന്നതിന് ആധാരമായ രേഖകൾ തെളിയിക്കാത്തിടത്തോളം ഇന്ത്യൻ പൗരത്വത്തിന്‍റെ തെളിവായി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ 1971 മാർച്ച് 25 എന്ന തീയതി അടിസ്ഥാനമാക്കി പൗരത്വവും കുടുംബപാരമ്പര്യവും പരിശോധിക്കുന്ന അർധ ജുഡീഷ്യൽ സ്ഥാപനങ്ങളാണ്. വിദേശികളായി പ്രഖ്യാപിക്കപ്പെടുന്നവർക്ക് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#supreme court#ഇന്ത്യ#ഗുവാഹത്തി#മാർച്ച്#സുപ്രീം കോടതി

ബന്ധപ്പെട്ട വാർത്തകൾ

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ
പൂർണ്ണ പേജ് കാണുക ›