ഹോം › ദേശീയം

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

By Metro Journal Team · 13 Nov 2026, 08:48 AM

കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ (AI 2772) വ്യാജ റാഞ്ചൽ (ഹൈജാക്ക്) ഭീഷണി സന്ദേശം വെച്ച 56-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ പാർത്ഥ പ്രതിം നന്ദിയാണ് പിടിയിലായത്. അസുഖബാധിതയായ ഭാര്യയെ തനിച്ചാക്കി ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്നത് ഒഴിവാക്കാനാണ് ഇയാൾ വിമാനത്തിൽ ഭീഷണിക്കുറിപ്പ് വെച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

​ബുധനാഴ്ച രാവിലെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. രാവിലെ 10.30-ന് പുറപ്പെടേണ്ട വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് 11.10-ന് വിമാനം റാഞ്ചുമെന്ന് എഴുതിയ കുറിപ്പ് ക്യാബിൻ ക്രൂ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് അടിയന്തര സന്ദേശം കൈമാറുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ ഏജൻസികൾ മണിക്കൂറുകളോളം വിശദമായ പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ച ശേഷം ഏഴ് മണിക്കൂറിലധികം വൈകി വൈകുന്നേരം 5.38-നാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്.

​യാത്രക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കൈയക്ഷര പരിശോധനയിലുമാണ് പ്രതി കുടുങ്ങിയത്. കാൻസർ അതിജീവിതനായ ഇയാൾ, അർബുദബാധിതയായ ഭാര്യയെ കൊൽക്കത്തയിൽ തനിച്ചാക്കി വിദേശത്തേക്ക് ജോലിക്ക് പോകാൻ മാനസികമായി തയ്യാറായിരുന്നില്ല. മുംബൈ വഴി ആഫ്രിക്കയിലേക്ക് പോകാനായിരുന്നു ഇയാളുടെ യാത്ര. യാത്ര മുടങ്ങുന്നതിന് വേണ്ടിയാണ് വെള്ള കാർഡിൽ ഭീഷണി സന്ദേശം എഴുതി ശുചിമുറിയിൽ വെച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ ബാഗിൽ നിന്ന് സമാനമായ നിരവധി വെള്ള കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#mumbai#police#അറസ്റ്റ്#ഇന്ത്യ#കൊൽക്കത്ത

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›