ഹോം › ദേശീയം

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

By Metro Journal Team · 13 Nov 2026, 12:54 PM

ഹൈദരാബാദ് ∙ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും ബിഗ് സ്‌ക്രീനിലേക്ക്. സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നത്. ‌തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ നിർമാണത്തിനായി പാർട്ടി പ്രവർത്തകരിൽ നിന്ന് അദ്ദേഹം സാമ്പത്തിക സഹായം അഭ്യർഥിച്ചു. സംഗറെഡ്ഡി മണ്ഡലം കോൺഗ്രസ് കൺവീനർ ജുലകാന്തി ആഞ്ജനേയുലു ചിത്രത്തിനായി രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സിനിമയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 50 അംഗ സമിതി രൂപീകരിക്കാൻ ജഗ്ഗ റെഡ്ഡി നിർദേശിച്ചു. ഗാന്ധിഭവൻ പബ്ലിക് റിലേഷൻസ് ഓഫിസർ ഹരിപ്രസാദ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തിരഞ്ഞെടുപ്പുകൾക്കായി പണം ചെലവഴിക്കുന്നത് പോലെ ഇതിനെയും കാണണമെന്നും, മികച്ചൊരു സംവിധായകനെ കണ്ടെത്തി ബജറ്റ് സമാഹരിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയായ ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയുടെ വ്യക്തിജീവിതവും രാഷ്ട്രീയ പോരാട്ടങ്ങളും പ്രവർത്തകർക്ക് കൂടുതൽ മനസിലാക്കുന്നതിനായി ആത്മകഥയുടെ കോപ്പികൾ വാങ്ങി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 2027ലെ തിരഞ്ഞെടുപ്പിനു മുൻപ് ചിത്രം പൂർത്തിയാക്കി പുറത്തിറക്കണമെന്ന് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും (എപിസിസി) അഭ്യർഥിച്ചു. ഗാന്ധി കുടുംബത്തിലേക്കുള്ള സോണിയയുടെ കടന്നുവരവ് മുതൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവായി വളർന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ സിനിമയിൽ ഉൾക്കൊള്ളിക്കുമെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ മരുമകൾ, രാജീവ് ഗാന്ധിയുടെ ഭാര്യ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അമ്മ എന്നീ നിലകളിലുള്ള അവരുടെ ജീവിതം ചിത്രം വരച്ചുകാട്ടും. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിനു ശേഷമുണ്ടായ കഠിനമായ വർഷങ്ങളും, രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കൊപ്പം മക്കളെ വളർത്തിയെടുത്ത രീതിയും സിനിമയിലുണ്ടാകും. അവസരങ്ങൾ ലഭിച്ചിട്ടും പ്രധാനമന്ത്രി പദത്തിൽ നിന്ന് വിട്ടുനിൽക്കാൻ സോണിയാ ഗാന്ധി എടുത്ത തീരുമാനത്തെക്കുറിച്ചും റെഡ്ഡി യോഗത്തിൽ എടുത്തുപറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#congress#movie#priyanka gandhi#rahul gandhi#ഹൈദരാബാദ്

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›