ഹോം › ദേശീയം

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

By Metro Journal Team · 13 Nov 2026, 11:58 AM

ന‍്യൂഡൽഹി: മതപ്രഭാഷകൻ സാക്കിർ നായിക്കിന്‍റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയിരുന്ന നിരോധനം കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം 5 വർഷത്തേക്ക് കൂടി നീട്ടി. യുഎപിഎ ആക്റ്റ് പ്രകാരമാണ് നടപടി. രാജ‍്യസുരക്ഷ‍യ്ക്കും മതസൗഹാർദത്തിനുമെതിരായ പ്രവർത്തനങ്ങളിൽ സംഘടന ഇപ്പോഴും ഏർപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം നീട്ടിയിരിക്കുന്നത്.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വെറുപ്പും വളർത്തുന്നതിന് സാക്കിർ നായിക്ക് തന്‍റെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആഭ‍്യന്തര മന്ത്രാലയം വ‍്യക്തമാക്കുന്നത്. സാക്കിർ നായിക്കിന്‍റെ പ്രസംഗങ്ങളും പ്രസ്താവനകളും എതിർക്കപ്പെടേണ്ടതാണെന്ന് ആഭ‍്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രാകേഷ് രഥി പറഞ്ഞു.

2016ൽ ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ഒരു ആക്രമണത്തിൽ പ്രതികളായവർ തങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് സാക്കിർ നായിക്കിന്‍റെ മതപ്രഭാഷണങ്ങളാണെന്ന് മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്ത‍്യ വിട്ട സാക്കിർ നായിക്ക് മലേഷ‍്യയിൽ രാഷ്ട്രീയാഭയം തേടുകയായിരുന്നു. മുംബൈയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സാഹചര‍്യത്തിലാണ് സാക്കിർ നായിക്ക് ഇന്ത‍്യ വിട്ടത്. അന്നാണ് കേന്ദ്രം സാക്കിർ നായിക്കിന്‍റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് നിരോധനം ഏർപ്പെടുത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#central govt#delhi#mumbai#അറസ്റ്റ്#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം
പൂർണ്ണ പേജ് കാണുക ›