ഹോം › ദേശീയം

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

By Metro Journal Team · 22 Nov 2026, 08:49 AM

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന തന്‍റെ ആഹ്വാനം ജനങ്ങൾ കേട്ടെന്നും പണം ലാഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ അഭ‍്യർഥന അനുസരിച്ചവരെ അദ്ദേഹം പ്രശംസിച്ചു. ‘ഒരു വർഷം മുൻപ് അത‍്യാവശ‍്യമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഞാൻ ജനങ്ങളോട് അഭ‍്യർഥിച്ചിരുന്നു. സ്വർണം വാങ്ങുന്നത് കുറഞ്ഞപ്പോൾ വിലയും കുറഞ്ഞു. പണം ലാഭിക്കാൻ‌ സാധിച്ചെന്നാണ് ആളുകൾ ഇപ്പോൾ പറയുന്നത്.

ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കാൻ ലാൽ ബഹദൂർ ശാസ്ത്രി ആവശ‍്യപ്പെട്ടപ്പോൾ രാജ‍്യം അത് അനുസരിച്ചിരുന്നു. അതേ സ്വഭാവം ഇന്നും എന്‍റെ രാജ‍്യത്തിനുണ്ടെന്നതിൽ അഭിമാനമുണ്ട്’. മോദി പറഞ്ഞു.

പശ്ചിമേഷ‍്യയിൽ യുദ്ധമുണ്ടായതിനെത്തുടർ‌ന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സ്വർണം അത‍്യാവശ‍്യമില്ലെങ്കിൽ വാങ്ങരുതെന്ന് പ്രധാനമന്ത്രി അഭ‍്യർഥിച്ചിരുന്നത്. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിദേശ യാത്രകൾ മാറ്റിവയ്ക്കണമെന്നും അന്ന് മോദി പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#delhi#gold#narendra modi#ന്യൂഡൽഹി#മോദി#യാത്ര

ബന്ധപ്പെട്ട വാർത്തകൾ

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നുഗംഗാനദിക്ക് കുറുകെയുള്ള ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചുതാജ്മഹലിന് അനുമതി, നിസാമുദ്ദീൻ ദർഗയ്ക്ക് വിലക്ക്: പാക് എസ്‌സിഒ പ്രതിനിധി സംഘത്തിന് ഇന്ത്യ അനുമതി നൽകിയതിങ്ങനെ2500ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ പിടിയിൽവൈകാരികം: നഗ്നപാദനായി എംഎൽഎയുടെ മൃതദേഹം തോളിലേറ്റി തമിഴ്നാട് മുഖ്യമന്ത്രി വിജയ്അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു
പൂർണ്ണ പേജ് കാണുക ›