ഹോം › ദേശീയം

ബംഗളൂരുവിൽ 13കാരനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

By MJ Desk · 01 Aug 2025, 02:54 PM

ബംഗളൂരുവിൽ 13 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ക്രൈസ്റ്റ് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി നിക്ചിതിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ ഗുരുമൂർത്തി, ഗോപികൃഷ്ണൻ എന്നിവരാണ് പിടിയിലായത് നിക്ചിതിന്റെ വീട്ടിലെ ഡ്രൈവറായിരുന്നു ഗുരുമൂർത്തി. ബുധനാഴ്ച വൈകിട്ടാണ് അരക്കെരെയിലെ ശാന്തിനികേതൻ ലേ ഔട്ടിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോയത് ്ഒരു ദിവസത്തിന് ശേഷം കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വിജനമായ സ്ഥലത്ത് നിന്ന് ലഭിച്ചു. പ്രതികൾ കുട്ടിയുടെ കുടുംബത്തെ വിളിച്ച് കുട്ടിയെ വിട്ടുനൽകാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ തയ്യാറായിരുന്നിട്ടും പോലീസ് അന്വേഷണം ദ്രുതഗതിയിൽ നടന്നിട്ടും പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവെച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പ്രതികളുടെ കാലുകളിലാണ് വെടിയേറ്റത്. ഏറ്റുമുട്ടലിൽ ഇൻസ്‌പെക്ടർ അടക്കം രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›