ഹോം › ദേശീയം

രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉൾപ്പെട്ട പോസ്റ്റുകൾ നീക്കുന്നു; മെറ്റയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോൺഗ്രസ്

By Metro Journal Team · 26 Nov 2026, 08:23 AM

കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പേരോ ചിത്രമോ ഉൾപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ നീക്കം ചെയ്യുന്നതായി ആരോപിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽ കോൺഗ്രസ് പ്രവർത്തകരുടെ പോസ്റ്റുകൾ നിയന്ത്രിക്കുന്നതായാണ് പരാതി.

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി മനു ജെയിനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. മെറ്റയുടെ ഓട്ടോമാറ്റിക് കണ്ടന്റ് ബ്ലോക്കിങ് സംവിധാനമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും കീവേഡുകളായി പരിഗണിച്ച് രാഷ്ട്രീയവും വ്യക്തിപരവുമായ പോസ്റ്റുകൾ തടയുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

സെപ്റ്റംബർ 29 മുതൽ നവംബർ 23 വരെ വിവിധ കോൺഗ്രസ് പ്രവർത്തകർക്ക് പോസ്റ്റുകൾ ഇന്ത്യയിൽ ലഭ്യമല്ലെന്ന അറിയിപ്പ് ലഭിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ്, ജന്മദിന ആശംസകൾ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റ്, രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങൾ, ചിക്കാഗോ സർവകലാശാലയിലെ അദ്ദേഹത്തിന്റെ പ്രഭാഷണവുമായി ബന്ധപ്പെട്ട പോസ്റ്റ് എന്നിവയും നിയന്ത്രിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

2026 ഫെബ്രുവരിയിൽ ഭേദഗതി ചെയ്ത ഐടി ചട്ടങ്ങളിലെ റൂൾ 4(4)-ന്റെ ഭരണഘടനാ സാധുതയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. മതിയായ അറിയിപ്പോ കാരണമോ നൽകാതെ ഉള്ളടക്കങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തടയുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാദം.

നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും നടപടികൾക്ക് ആധാരമായ ഉത്തരവുകളും മാനദണ്ഡങ്ങളും വെളിപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ മെറ്റയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടും നിർണായകമാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#congress#delhi#high court#rahul gandhi#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്‌പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയംഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രംസമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറംശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യം
പൂർണ്ണ പേജ് കാണുക ›