ഹോം › ദേശീയം

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക്; പിന്നാലെ ചൈനയും സന്ദർശിക്കും

By MJ Desk · 29 Aug 2025, 08:28 AM

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തും. തീരുവയെ ചൊല്ലി ഇന്ത്യ-അമേരിക്ക ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മോദിയുടെ ജപ്പാൻ യാത്ര. ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാകും ജപ്പാന് പിന്നാലെ മോദി ചൈനയിലെത്തും. ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് മോദിയുടെ ചൈനാ സന്ദർശനം. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. സെപ്റ്റംബർ ഒന്നിന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായും മോദി ചർച്ച നടത്തും ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായാണ് മോദി ചൈനയിലെത്തുന്നത്. അമേരിക്കയുമായുള്ള താരിഫ് തർക്കം തീർക്കാൻ ഇന്ത്യ ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ല. ബ്രിക്‌സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചന ഇന്ത്യക്കും റഷ്യക്കും ചൈനക്കുമിടയിൽ നടക്കും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›