ഹോം › ദേശീയം

രേണുക സ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

By MJ Desk · 14 Aug 2025, 11:49 AM

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തുഗദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം നൽകിയതിനെതിരെ കർണാടക സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ വിധി ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും ജസ്റ്റിസ് ആർ മഹാദേവൻ പറഞ്ഞു. പ്രതി എത്ര വലിയവനായാലും നിയമത്തിന് അതീതനല്ലെന്ന് ജസ്റ്റിസ് പർദിവാലയും വാദം കേൾക്കുന്നതിനിടെ പറഞ്ഞു ദർശനും കൂട്ടുപ്രതികൾക്കും ജാമ്യം നൽകിയതിനെതിരെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു. ഹൈക്കോടതിയുടെ സമീപനമാണ് തങ്ങളെ അസ്വസ്ഥരാക്കുന്നത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും സുപ്രീം കോടതി വിമർശിച്ചിരുന്നു. രേണുക സ്വാമി കൊലക്കേസിൽ 2024 ജൂണിലാണ് ദർശൻ അറസ്റ്റിലാകുന്നത്. ഒക്ടോബർ 30ന് ജാമ്യത്തിൽ വിടുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തീയറ്ററിൽ സിനിമ കണ്ടതും വിവാദമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›