{"vars":{"id": "89527:4990"}}

ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി; യോഗിക്ക് നന്ദി പറഞ്ഞ എംഎൽഎയെ പുറത്താക്കി സമാജ്‌വാദി പാർട്ടി

 
ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നൽകിയ യുപി മന്ത്രി യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സമാജ് വാദി പാർട്ടി. എംഎൽഎ പൂജ പാലിനെയാണ് യോഗി സ്തുതിയെ തുടർന്ന് പുറത്താക്കിയത്. വിഷൻ 2047 എന്ന ചർച്ചക്കിടെയാണ് പൂജ പാൽ യോഗിയെ പ്രശംസിച്ചത് മറ്റാരും കേൾക്കാതിരുന്നപ്പോൾ തന്നെ കേട്ടത് യോഗി ആണെന്നും സംസ്ഥാനമാകെ അദ്ദേഹത്തെ വിശ്വാസത്തോടെയാണ് കാണുന്നതെന്നും പൂജ പാൽ പറഞ്ഞു. പൂജയുടെ ഭർത്താവും മുൻ എംഎൽഎയുമായിരുന്ന രാജു പാൽ 2005ൽ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ വെടിയേറ്റ് മരിച്ചിരുന്നു ആതിഖ് അഹമ്മദിനെ പോലെയുള്ള ക്രിമിനലുകളെ കൊല്ലുന്നതടക്കം എന്നെപ്പോലെയുള്ള അനേകം സ്ത്രീകൾക്ക് അദ്ദേഹം നീതി ലഭ്യമാക്കി. സംസ്ഥാനമാകെ അദ്ദേഹത്തെ വിശ്വാസത്തോടെയാണ് കാണുന്നതെന്നും പൂജ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.