ഹോം › ദേശീയം

ശിവഗംഗ കസ്റ്റഡി കൊലപാതകം: അഞ്ച് പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

By MJ Desk · 01 Jul 2025, 08:20 AM

തമിഴ്‌നാട് ശിവഗംഗ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മരിച്ച അജിത് കുമാറിന്റെ ശരീരത്തിൽ 30 ഇടങ്ങളിൽ ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടാ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരമമെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായിരുന്നു ബി അജിത് കുമാർ. തിരുപ്പുവനം പോലീസ് സ്‌റ്റേഷനിലെ ക്രൂരമായ കസ്റ്റഡി മർദനത്തെ തുടർന്നാണ് അജിത് കുമാറിന്റെ ജീവൻ നഷ്ടമായത്. മധുര സ്വദേശി നികിത എന്ന സ്ത്രീയുടെ പരാതിയിൽ അജിത് അടക്കം 5 ക്ഷേത്രം ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ കാറിന്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും മടങ്ങി വന്നപ്പോൽ ബാഗിലുണ്ടായിരുന്ന ഒമ്പതര പവൻ സ്വർണം നഷ്ടമായെന്നുമായിരുന്നു നികിതയുടെ പരാതി. ഇന്നലെ ഉച്ചയോടെയാണ് അജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് വാനിൽ വെച്ച് ക്രൂരമായി മർദിച്ചെന്നും സ്‌റ്റേഷനിൽ എത്തും മുമ്പ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›