ഹോം › ദേശീയം

രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് 2029-ഓടെയെന്ന് റിപ്പോർട്ട്; നീക്കങ്ങളുമായി കേന്ദ്ര സർക്കാർ

By Metro Desk · 10 Jul 2026, 04:37 PM

ന്യൂഡൽഹി: രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പദ്ധതി 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണ നിർദ്ദേശങ്ങൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയാണ് (JPC) ഈ സമയപരിധിക്കുള്ളിൽ പദ്ധതി നടപ്പാക്കാനുള്ള ചട്ടക്കൂട് തയ്യാറാക്കുന്നത്.

​ലോക്‌സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ സമിതി അംഗങ്ങൾ സന്ദർശനം നടത്തുകയും ഭരണഘടനാ വിദഗ്ധർ, സാമൂഹിക സംഘടനകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചർച്ചകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

​പദ്ധതിക്ക് ഭൂരിഭാഗം സിവിൽ സൊസൈറ്റി സംഘടനകളുടെയും പിന്തുണയുണ്ടെന്നാണ് സമിതി വ്യക്തമാക്കുന്നത്. അടിക്കടി തിരഞ്ഞെടുപ്പുകൾ നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയും വികസന മുരടിപ്പും ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായ ഒരു പൊതു ഫോർമുല രൂപീകരിക്കാനാണ് സംയുക്ത പാർലമെന്ററി സമിതി ഇപ്പോൾ ശ്രമിക്കുന്നത്. വരും വർഷങ്ങളിൽ ഇത് സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലുകൾ പാർലമെന്റിൽ വീണ്ടും സജീവമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›