പഞ്ചാബിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് വൻ അപകടം; 9 മരണം: 15 പേർക്ക് പരിക്ക്
Jun 6, 2026, 16:22 IST
ഫിറോസ്‌പൂർ: പഞ്ചാബിലെ ഫിറോസ്‌പൂരിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ ദരുണമായ റോഡപകടത്തിൽ ഒമ്പത് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം.
കുടുംബാംഗത്തിന്റെ അസ്ഥി നിമജ്ജനം ചെയ്യാനായി ജീപ്പിൽ യാത്രതിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞയുടൻ അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.