ഹോം › ദേശീയം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; ഓഗസ്റ്റ് 21 വരെ നാമനിർദേശ പത്രിക നൽകാം

By MJ Desk · 01 Aug 2025, 03:19 PM

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 9ന് തെരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെ വോട്ടെണ്ണലുമുണ്ടാകും. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രിക സ്വീകരിക്കും. ഓഗസ്റ്റ് 25 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 2022 ഓഗസ്റ്റ് ആറിന് നടന്ന തെരഞ്ഞെടുപ്പിലാണ് രാജ്യത്തിന്റെ 16ാമത് ഉപരാഷ്ട്രപതിയായി ധൻകറെ തെരഞ്ഞെടുത്തത്. രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയാണ് റിട്ടേണിംഗ് ഓഫീസർ. ഗരിമ ജെയിൻ, വിജയ് കുമാർ എന്നിവർ അസി. റിട്ടേണിംഗ് ഓഫീസർമാരാണ്. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›