ഹോം › ദേശീയം

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

By News Desk · 10 Aug 2025, 01:46 PM

ബംഗളൂരു: വോട്ട് മോഷണമെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു. വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ നിയമവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മുഖ‍്യമന്ത്രി നിയമവകുപ്പിനോട് ആവശ‍്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമവകുപ്പിനോട് ഇതു സംബന്ധിച്ച് രൂപരേഖ തയാറാക്കാനും നിയമസാധുത പരിശോധിക്കാനും മുഖ‍്യമന്ത്രി ആവശ‍്യപ്പെട്ടിരുന്നു. ഇതിനു പിന്നാലൊയണ് ഇപ്പോൾ കർണാടക സർകാർ വോട്ടർ പട്ടിക ക്രമക്കേടിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആറു തരത്തിൽ വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›