ഹോം › കായികം

ജയ്‌സ്വാളിന്റെ റെക്കോര്‍ഡ് പഴം കഥയായി; പ്രായം കുറഞ്ഞ 150 റണ്‍സ് ഇനി മുംബൈയുടെ ഈ 17കാരന്

By MJ News Desk · 31 Dec 2024, 09:01 PM

2019ല്‍ ജാര്‍ഖണ്ഡിനെതിരെ യശ്വസി ജയ്‌സ്വാള്‍ തന്റെ 17ാം വയസ്സില്‍ നേടിയ 150 റണ്‍സിന്റെ നേട്ടം ഇനി പഴങ്കഥ. മുംബൈയുടെ ആയുഷ് മഹ്‌ത്രെ ഇന്ന് നേടിയ തിളക്കമാര്‍ന്ന 181 റണ്‍സിന്റെ നേട്ടം പുതിയ റെക്കോര്‍ഡിന് പിറവിയിട്ടു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ 150+ നേട്ടം ഇനി ഈ മുംബൈകാരന്റെ അക്കൗണ്ടിലെത്തും. നാഗാലാന്‍ഡിനെതിരെ വിജയ് ഹസാരെ ട്രോഫിയിലാണ് മഹ്‌ത്രെ ഈ നേട്ടം കൈവരിച്ചതും. അതും കേവലം 117 പന്തില്‍. 11 സിക്‌സറുകളും 15 ഫോറുകളുമായി ആയുഷ് കസറി കയറിയപ്പോള്‍ ടീമിന്റെ സ്‌കോര്‍ 403ലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗാലാന്‍ഡിന്റെ ഇന്നിംഗസ് 214ല്‍ ഒടുങ്ങിയപ്പോള്‍ മുംബൈയുടെ വിജയം 189 റണ്‍സിന്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ayush mhathre#mumbai#vijay hazare

ബന്ധപ്പെട്ട വാർത്തകൾ

അണ്ടർ 23 വനിതാ ട്വന്റി-20: കേരളം പ്രീ-ക്വാർട്ടറിൽ; എതിരാളി ഉത്തരാഖണ്ഡ്പാകിസ്താനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; നീലപ്പടയ്ക്ക് പത്താം ചരിത്രക്കിരീടംഐപിഎൽ കരിയർ അവസാനിപ്പിച്ച് എം.എസ്. ധോണി; വിടവാങ്ങൽ മത്സരമില്ലാതെ പടിയിറക്കം: ഇനി സിഎസ്കെ മെന്റർഐസിസി തലപ്പത്ത് ജയ് ഷായ്ക്ക് രണ്ടാമൂഴം; ചെയർമാനായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുഅവസാന പന്തിൽ ആവേശജയം; പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് അണ്ടർ-19 ഏഷ്യാ കപ്പ് കിരീടംമെസിയില്ലാത്ത അർജന്റീനയ്ക്ക് ആദ്യ തോൽവി; പത്താം നമ്പർ കുപ്പായത്തിൽ ഇനി ആര്?
പൂർണ്ണ പേജ് കാണുക ›