ഹോം › കായികം

വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളം മികച്ച സ്കോറിലേക്ക് , വിശാൽ ജോർജിന് സെഞ്ച്വറി

By Metro Journal Team · 25 Nov 2026, 05:24 PM

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കരുത്തരായ തമിഴ്നാടിനെതിരെ കേരളം കൂറ്റൻ സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 281 റൺസെന്ന നിലയിലാണ് കേരളം. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ വിശാൽ ജോർജിന്റെ ഇന്നിങ്സാണ് കേരളത്തിന് കരുത്ത് പകർന്നത്.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ വിശാൽ ജോർജും അയാൻ മുഹമ്മദും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത അയാൻ, എ.എസ്. പാണ്ഡ്യൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. തുടർന്ന് രണ്ടാം വിക്കറ്റിൽ വിശാൽ ജോർജും ദേവനാരായണനും ചേർന്നുള്ള കൂട്ടുകെട്ടാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. ഇരുവരും ചേർന്ന് 215 റൺസ് കൂട്ടിച്ചേർത്തു. വിശാൽ ജോർജ് സെഞ്ച്വറി പൂർത്തിയാക്കി ബാറ്റിങ് തുടരുമ്പോൾ, ശതകത്തിന് തൊട്ടരികിൽ വച്ച് റണ്ണൗട്ടാവുകയായിരുന്നു ദേവനാരായൺ. 88 റൺസാണ് ദേവനാരായൺ നേടിയത്. തുടർന്നെത്തിയ എസ്. ആര്യനും അർജുനും ഒരേ ഓവറിൽ അക്കൗണ്ട് തുറക്കാതെ മടങ്ങി. കളി നിർത്തുമ്പോൾ 154 റൺസോടെ വിശാൽ ജോർജും 11 റൺസോടെ ആരോൺ അലക്സുമാണ് ക്രീസിൽ. തമിഴ്നാടിന് വേണ്ടി അഭിമാൻ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#kerala cricket#vijay merchant trophy#ക്രിക്കറ്റ്

ബന്ധപ്പെട്ട വാർത്തകൾ

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് കിരീടം ശ്രീലങ്ക എയ്ക്ക്; പാകിസ്ഥാനെ വീഴ്ത്തിയത് അവസാന വിക്കറ്റിൽ!ആകാശ് ദീപിന് പരുക്കേറ്റിട്ടും സിറാജിനെ പരിഗണിച്ചില്ല; ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ഗവാസ്കർകൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറിരണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6കെ എസ് സി പഞ്ചഗുസ്തി; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസായി ജെഫ് നിക്കോൾസൺചെൽസിക്ക് വീണ്ടും തോൽവി; ഗിബ്സ്-വൈറ്റിന്റെ ഇരട്ടഗോൾ മികവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം
പൂർണ്ണ പേജ് കാണുക ›