ഹോം › ലോകം

ഇറാനിൽ 14കാരിയെ ഭർത്താവ് മർദിച്ചുകൊന്നു; സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിൽ ക്രൂരത

By Metro Journal Team · 28 Nov 2026, 06:45 PM

സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിന് 14കാരിയായ ഭാര്യയെ ഭർത്താവ് മർദിച്ചുകൊന്നതായി റിപ്പോർട്ട്. ഇറാനിലെ കെർമാൻ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. സോഗന്ദ് മൊഷ്തരേകി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

പ്രസവം കഴിഞ്ഞ് വെറും പത്ത് ദിവസങ്ങൾക്കുള്ളിലാണ് പെൺകുട്ടി ഭർത്താവിന്റെ അതിക്രമത്തിന് ഇരയായി മരിച്ചത്. 20കാരനായ ഭർത്താവിനോട് സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

13-ാം വയസ്സിലായിരുന്നു സോഗന്ദിന്റെ വിവാഹം. ഭർത്താവ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽനിന്ന് സോഗന്ദിനെ വിലക്കിയിരുന്നതായും ഇയാൾ പുറത്തുപോകുമ്പോൾ വീട്ടിൽ പൂട്ടിയിട്ടിരുന്നതായും ഇറാൻ ഹ്യൂമൻ റൈറ്റ്സ് (IHR) അറിയിച്ചു.

സംഭവത്തിൽ ഭർത്താവ് കുറ്റം സമ്മതിച്ചതായും കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായി പറഞ്ഞതെന്നും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതേ ദിവസം തന്നെ ഇറാനിലെ ഫാർസ് പ്രവിശ്യയിൽ 21കാരിയായ ഗർഭിണിയും ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. വിവാഹത്തിനുള്ളിലെ അതിക്രമങ്ങളും ബാലവിവാഹവും ഇറാനിൽ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമസംരക്ഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#iran#killed#murder#police#ടെഹ്‌റാൻ

ബന്ധപ്പെട്ട വാർത്തകൾ

എഐ സൂപ്പർ പവറാകാൻ ഇസ്രായേൽ; ഡാറ്റാ സെന്ററുകളുടെ നിർമാണം വേഗത്തിലാക്കുന്നുഅഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 97 പേർക്ക് പരിക്ക്യെമൻ തീരത്ത് ചരക്കുകപ്പൽ ആയുധധാരികൾ പിടിച്ചെടുത്തു; നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോർട്ട്ഗസ്സയിലെ ക്ലിനിക്കിന് നേരെ ഇസ്രായേൽ ആക്രമണം; എംഎസ്എഫിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടുഅമേരിക്കൻ അംബാസഡറെ പുറത്താക്കണം; കാനഡയിൽ പ്രതിഷേധം ശക്തം: പാർലമെന്റിൽ ഹർജി സമർപ്പിച്ചുയൂറോപ്പിൽ കൂട്ടമരണത്തിന് ഇടയാക്കുന്ന ആക്രമണത്തിന് സാധ്യത; റഷ്യൻ അട്ടിമറി നീക്കങ്ങൾ വർധിക്കുന്നതായി മുന്നറിയിപ്പ്
പൂർണ്ണ പേജ് കാണുക ›