ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളുടെ ഉപകരണമാകരുതെന്ന് ഇറാഖിന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബർ.
അതിർത്തി വിഷയങ്ങളിൽ ഇറാഖ് ജാഗ്രത പാലിക്കണമെന്നും ഇറാനുമായുള്ള സൗഹൃദബന്ധം മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ ഇറാൻ ഇറാഖിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇറാനുമായും സിറിയയുമായും അതിർത്തി പങ്കിടുന്ന മേഖലകളിലെ അനധികൃത ചെക്ക് പോസ്റ്റുകൾ അടച്ചുപൂട്ടാനുള്ള ഇറാഖിന്റെ നടപടിക്ക് പിന്നാലെയാണ് മൊഖ്ബറിന്റെ പ്രതികരണം.
അനധികൃത അതിർത്തി കടത്തുകൾ തടയാനും രാജ്യത്തെ അതിർത്തി നിയന്ത്രണം ശക്തമാക്കാനുമാണ് ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദിയുടെ നിർദേശം.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇറാന്റെ പ്രതികരണവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയും മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.